European Football Foot Ball Top News

അങ്കകലിയില്‍ മ്യൂണിക്ക്

February 28, 2021

അങ്കകലിയില്‍ മ്യൂണിക്ക്

ബുണ്ടസ്ലിഗ ടോപ് സ്കോറർ ആയ  റോബർട്ട് ലെവാൻഡോവ്സ്കി, സെർജ് ഗ്നാബ്രി എന്നിവർ രണ്ടുതവണ ഗോള്‍ നേടിയപ്പോള്‍ കഴിഞ്ഞ തവണ ഫ്രാങ്ക് ഫൂട്ടുമായി തോല്‍വി നേരിട്ട  ബയേൺ മ്യൂണിക്ക്  കൊളോണിനെ 5-1 ന് തകർത്തു.ഇന്നലത്തെ മല്‍സരത്തില്‍ ആര്‍ബി ലെപ്സിഗ് ജയം നേടിയത്തോടെ വീണ്ടും മ്യൂണിക്കും ലെപ്സിഗും തമിലുള്ള പോയിന്‍റ് വിത്യാസം  രണ്ടായി കുറഞ്ഞു.ശേഷിക്കുന്ന മ്യൂണിക്ക് ഗോള്‍ നേടിയത് ഏറിക്ക് മാക്സിം ചൌപ്പോ മോട്ടിങ് ആയിരുന്നു.

ലെവാൻഡോവ്സ്കി, ഗ്നാബ്രി എന്നിവരെ കൂടാതെ, മൂന്ന് അസിസ്റ്റുകളുമായി മറ്റൊരു മികച്ച  പ്രകടനം നടത്തിയ ലിയോൺ ഗൊറെറ്റ്സ്കയോടും ബയേൺ കടപ്പെട്ടിരിക്കുന്നു.എല്‍യെസ് സ്കിരി ആണ് കൊളോണിനെ അവരുടെ ആശ്വാസ ഗോള്‍ നേടാന്‍ സഹായിച്ചത്.ഇനി അടുത്ത ആഴ്ച്ച ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ  ആണ് മ്യൂണിക്ക് നേരിടാന്‍ പോകുന്നത്.

Leave a comment