European Football Foot Ball Top News

ബാഴ്സ ഇത് പൊരുതി നേടിയ വിജയം

February 28, 2021

ബാഴ്സ ഇത് പൊരുതി നേടിയ വിജയം

സേവിയയെ അവരുടെ തട്ടകത്തില്‍ എതിരിലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു കൊണ്ട് ലീഗ് പട്ടികയില്‍  രണ്ടാം സ്ഥാനത്തേക്ക് കയറി ബാഴ്സലോണ.മെസ്സി,ഡെംബേലെ എന്നിവരുടെ ഗോള്‍ ആണ്  ബാഴ്സയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്നലെ സേവിയയുടെ പ്രസ്സിങ്ങിന് ബദലായി കോമാന്‍ ക്ലാസ്സിക്ക് ബാഴ്സ ഫൊര്‍മേഷന്‍ ആയ 433 ല്‍ നിന്നും 3142ലേക്ക് മാറ്റി കളിപ്പിച്ചത് കളിയെ നന്നായി ബാധിച്ചു.സേവിയയുടെ നീക്കങ്ങള്‍ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ ഇന്നലെ ബാഴ്സക്കായതിന്  കോമാന്‍റെ തന്ത്രത്തിന് നന്ദി പറയാം. എന്നാല്‍ ഇന്നലെ ബാഴ്സയുടെ അറ്റാക്കിങ് ഡിസ്പ്ലേ വളരെ മോശം ആയിരുന്നു.പിച്ചില്‍ പലപ്പോഴും ഒറ്റപ്പെട്ട മെസി സഹതാരങ്ങളെ കണ്ടെത്താന്‍ ഏറെ പാടുപെട്ടു.എന്നിരുന്നാലും ബാഴ്സ താരങ്ങള്‍ ഏറെ പൊരുതി നേടിയ വിജയം ആണിത്.മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ സേവിയ താരങ്ങള്‍ ഒരു അയവും കൂടാതെ ബാഴ്സ താരങ്ങളെ കടുത്ത രീതിയില്‍ ഫൌള്‍ ചെയ്ത് കളിക്കുകയായിരുന്നു.ഇതിനെ അതിജീവിക്കാന്‍ ബാഴ്സ താരങ്ങള്‍ക്കായത് ആണ് അവരെ  വിജയത്തിലേക്ക് നയിച്ചത്.

Leave a comment