European Football Foot Ball Top News

ഡോര്‍ട്ട്മുണ്ടിന് എതിരാളികള്‍ റെലഗേഷന്‍ സോണിലെ അര്‍മീനിയ

February 27, 2021

ഡോര്‍ട്ട്മുണ്ടിന് എതിരാളികള്‍ റെലഗേഷന്‍ സോണിലെ അര്‍മീനിയ

നിലവില്‍ സ്ഥിരത പുലര്‍ത്താന്‍ ഏറെ പാടുപെടുന്ന ബോറൂസിയ ഡോര്‍ട്ട്മുണ്ട് ബുണ്ടസ്ലിഗ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ആര്‍ബി ലേപ്സിഗും മ്യൂണിക്കും മികച്ച മുന്നേറ്റം കാഴ്ചവക്കുമ്പോള്‍ ഡോര്‍ട്ട്മുണ്ടിന് ഈ സീസണില്‍ മൂന്നാം സ്ഥാനം ആയിരിക്കും ഏറ്റവും അഭിഗാമ്യം.സേവിയക്ക് നേരെ ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ല്‍ വിജയം നേടാന്‍ ആയത് കോച്ച് എഡിന്‍ ടെര്‍സിക്ക് തന്‍റെ സമ്മര്‍ദത്തിന് ഒരു നേരിയ അയവ് ലഭിച്ചിട്ടുണ്ട്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് തങ്ങളുടെ ഹോമില്‍ വച്ച് ഡോര്‍ട്ട്മുണ്ട് പോയിന്‍റ് പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അര്‍മീനിയയെ നേരിടും.നിലവില്‍ എങ്ങനെയും റെലഗേഷന്‍ സോണില്‍ നിന്നും രക്ഷപെടാന്‍ ഉള്ള തത്രപ്പാടിലാണ് അര്‍മീനിയ.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ വെറും ഒരു വിജയമേ അവര്‍ക്ക് നേടാന്‍ ആയുള്ളൂ.

Leave a comment