European Football Foot Ball Top News

റൊണാള്‍ഡോയെക്കാള്‍ പ്രതിരോധിക്കാന്‍ കടുപ്പം മെസിയെ എന്നു ആര്‍ണീ ഫ്രീഡ്രിക്ക്

February 11, 2021

റൊണാള്‍ഡോയെക്കാള്‍ പ്രതിരോധിക്കാന്‍ കടുപ്പം മെസിയെ എന്നു ആര്‍ണീ ഫ്രീഡ്രിക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായതിനേക്കാൾ ലയണൽ മെസ്സിക്കെതിരെ പ്രതിരോധിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് മുൻ ജർമ്മനി അന്താരാഷ്ട്ര ആർനെ ഫ്രീഡ്രിക്ക്.

ജർമ്മനി ദേശീയ ടീമിനായി 82 തവണ കളിക്കുകയും ലോകത്തിലെ ചില മികച്ച കളിക്കാർക്കെതിരെ പ്രതിരോധിക്കുകയും  ചെയ്ത ഫ്രീഡ്രിക്ക് മെസിയെ തിരഞ്ഞെടുക്കാനുള്ള കാരണം ഗോളിനോട് പറഞ്ഞത് ഇങ്ങനെ”മെസ്സിക്കും റൊണാൾഡോയ്ക്കും എതിരെ കളിക്കാൻ എനിക്ക് കഴിഞ്ഞു.എന്നാല്‍ ആരെ പ്രതിരോധിക്കാന്‍ ആണ് കൂടുതല്‍ ബുദ്ധിമുട്ട് എന്നു ചോദിച്ചാല്‍ അത് മെസി ആയിരിക്കും.അദ്ദേഹത്തിന്റെ കേളിശൈലി അത്രക്ക് വ്യഥസ്തം ആണ്.അദ്ദേഹത്തെ പ്രതിരോധിക്കുമ്പോള്‍ എന്‍റെ ഏകാഗ്രത മൊത്തം അദ്ദേഹത്തില്‍ ആയിരിക്കും.”അഭിമുഘത്തില്‍ തന്‍റെ ഒപ്പം കരിയര്‍ പങ്കിട്ട മറ്റ് താരങ്ങള്‍ ആയ ടോണി ക്രൂസിനെയും ഫിലിപ് ലാമിനെയും കുറിച്ച് പരാമര്‍ശിച്ച താരം ക്ലോസേ നല്ല ഒരു കൂട്ടുക്കാരന്‍ കൂടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment