European Football Foot Ball Top News

പൊഗ്ബയുടെ പരിക്കിന് തങ്ങളെ തടയാന്‍ ആകില്ല എന്ന് ഒലെ

February 9, 2021

പൊഗ്ബയുടെ പരിക്കിന് തങ്ങളെ തടയാന്‍ ആകില്ല എന്ന് ഒലെ

തുടയിൽ പരിക്കേറ്റ പോൾ പോഗ്ബ ഏതാനും ആഴ്ചകള്‍ പുറത്തു ഇരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നാർ സോൾസ്‌ജെയർ സ്ഥിരീകരിച്ചു.എവർട്ടണിനെതിരായ 3-3 സമനില മല്‍സരത്തിനിടയില്‍ പിച്ചില്‍ നിന്നും കയറിയ താരം ഇനി കുറച്ചു കാലത്തേക്ക് വിശ്രമത്തില്‍ ആയേക്കും.

“ഈ പരിക്ക് സുഖപ്പെടുത്താൻ കുറച്ച് ആഴ്ചകൾ എടുക്കും. അവൻ സുഖം പ്രാപിച്ചു, മെഡിക്കൽ സ്റ്റാഫിനൊപ്പം പ്രവർത്തിക്കുന്നു, ഞങ്ങൾ അവനെ കഴിയുന്നതും വേഗത്തിലും തിരികെ കൊണ്ടുവരും.ടീമില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു താരം പോയതില്‍ ഞാന്‍ വിഷമിക്കുന്നു.എന്നാല്‍  കുറെ കാലത്തോളം ശാരീരികമായും മാനസികമായും ഞങ്ങള്‍ ഏറെ മുന്നില്‍ ആയിരുന്നു.അങ്ങനെ ഉള്ളപ്പോള്‍ ഒരു താരത്തിനു പരിക്ക് പറ്റി എന്ന് പറഞ്ഞു കൊണ്ട്  ഞങ്ങള്‍ക്ക് വിലപിക്കാന്‍ കഴിയില്ല.”സോൽസ്‌ജെയർ MUTV യോട് പറഞ്ഞു.

 

 

 

Leave a comment