European Football Foot Ball Top News

അലിയന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

February 6, 2021

അലിയന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

ഇന്ന് ഇന്ത്യന്‍ സമയം പത്തരക്ക് ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസും റോമയും തമ്മില്‍ ഏറ്റുമുട്ടും.ലീഗ് പോയിന്‍റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തിരിക്കുന്നവര്‍ ഏറ്റുമുട്ടുമ്പോള്‍ ലീഗ് ടോപ്പേഴ്സ് ആകാന്‍ വേണ്ടി ഇരു ടീമുകളും കടുത്ത പോരാട്ടം തന്നെ കാഴ്ചവക്കും.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി വിജയം നേടാന്‍ കഴിഞ്ഞ യുവന്‍റസ് നിലവില്‍ മികച്ച ഫോമില്‍ ആണ്.

നിലവില്‍ മൂന്നാം സ്ഥാനം ഉണ്ടെങ്കിലും കോപ്പ ഇറ്റാലിയയില്‍ റൌണ്ട് ഓഫ് 16 ല്‍ നിന്നു പുറത്തായ റോമ ഇപ്പോള്‍ ഏറെ സമ്മര്‍ദം നേരിടുന്നു.അവരുടെ ഡിഫന്‍സ് ഈ സീസണില്‍ വളരെ മോശം പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്.33 ഗോളുകള്‍ വഴങ്ങിയ അവരുടെ പ്രതിരോധ നിര റൊണാള്‍ഡോ ഡിബാല അടങ്ങുന്ന സംഘത്തെ എങ്ങനെ ചെറുക്കുമെന്ന കാര്യം ആണ് മാനേജര്‍ പൌളോ ഫോണ്‍സെക്കയുടെ തല പുകക്കുന്നത്.

Leave a comment