European Football Foot Ball Top News

തണുത്തുറഞ്ഞ പിച്ചില്‍ വിജയം നേടി മ്യൂണിക്ക്

February 6, 2021

തണുത്തുറഞ്ഞ പിച്ചില്‍ വിജയം നേടി മ്യൂണിക്ക്

കനത്ത മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ബയേൺ മ്യൂണിക്കിനെ ബാധിച്ചില്ല. ആതിഥേയരായ ഹെർത ബെർലിനെ 1-0ന് തോൽപ്പിച്ച അവർ വെള്ളിയാഴ്ച തുടർച്ചയായി അഞ്ചാം ലീഗ് വിജയത്തോടെ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനക്കാരായ ആര്‍ബി ലെപ്സിഗില്‍ നിന്നും പത്ത് പോയിന്‍റിന്‍റെ ലീഡ് നേടി.ഈ വെള്ളിയാഴ്ച്ച ക്ലബ് വേള്‍ഡ് കപ്പ് കളിക്കാന്‍ ഖത്തറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ് മ്യൂണിക്ക്.

21 ആം മിനുട്ടില്‍ കിങ്സ്ലി കോമാന്‍ ആണ് മ്യൂണിക്കിന് വേണ്ടി ഗോള്‍ നേടിയത്..12 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍  പെനാല്‍ട്ടിയിലൂടെ   അവസരം കിട്ടിയ ലെവണ്ഡോസ്ക്കിയുടെ പിഴവ് മൂലം ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള അവസരം മ്യൂണിക്കിന് നഷ്ട്ടമായി.താരങ്ങള്‍ പിച്ചില്‍ സ്വയം മറന്ന് പോരാടി എന്നും ഖത്തറിലേക്ക് പോകുന്നതിന് മുന്‍പ്  ഒരു ജയം തങ്ങള്‍ക്ക് അനിവാര്യം ആണെന്നും ബയേണ്‍ കോച്ച് ഹാന്‍സി ഫ്ലിക്ക് വെളിപ്പെടുത്തി.

 

 

Leave a comment