മിനാമിനോ ലോണില്‍ സതാംപ്ടണിലേക്ക്
ടാകുമി മിനാമിനോ ഈ സീസണില്‍ ശേഷിക്കുന്ന കാലയളവില്‍ വായ്പയ്ക്കായി സതാംപ്ടണിൽ ചേരും.ലിവര്‍പൂളില്‍ കാമറൂൺ സെന്റർ ബാക്ക് ജോ ഗോമസും വിർജിൽ വാൻ ഡൈക്കും ഇനിയുമെറെ മല്‍സരങ്ങളില്‍ കളിക്കാന്‍ പറ്റാത്തതിനാല്‍ ഡിഫന്‍സീവ് താരങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു.
റെഡ്സ് ബോസ് യൂർഗൻ ക്ലോപ്പ് പ്രെസ്റ്റണിൽ നിന്ന് ബെൻ ഡേവീസിനെ ഒരു സ്ഥിരമായ കരാറിൽ ഒപ്പിടുകയും അത്പോലെ ഓസാൻ കബാക്കിനെ ഷാൽക്കെയിൽ നിന്ന് വായ്പയെടുത്ത് വേനൽക്കാലത്ത് സ്ഥിരമായ ഒരു നീക്കം നടത്താനുള്ള ഓരോപ്ഷനും നിലനിര്‍ത്തിയിട്ടുണ്ട്.താരത്തിന്‍റെ സേവനം ബാക്കിയുള്ള സീസണില്‍ വളരെ വലിയ മാറ്റം വരുത്തുമെന്നതില്‍ സംശയമില്ല എന്നു സതാംട്ടന്‍ കോച്ച് റാല്‍ഫ് ഹെസന്‍ഹട്ടില്‍ വെളിപ്പെടുത്തി.താരത്തിന് ആന്‍ഫീല്‍ഡില്‍ ലഭിക്കുന്ന കുറവ് പ്ലേയിങ് ടൈം ആണ് ഒരു ട്രാന്‍സ്ഫറിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.






































