സല ഒരു സ്വാര്ഥന് എന്ന് ലിവര്‍പ്പൂള്‍ വിശ്വസിക്കുന്നത് മോശമാണ് എന്ന് ജൈമി റെഡ്ക്നാപ്പ്
ലിവര്‍പ്പൂള്‍ ഫോര്‍വേഡ് ആയ സലക്ക് അദ്ദേഹം അര്‍ഹിക്കുന്ന സ്നേഹം ആരുടെന്നും ലഭിക്കുന്നില്ല എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരമായ ജൈമി റെഡ്ക്നാപ്പ്.കഴിഞ്ഞ മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ മികച്ച പ്രകടനം കാഴ്ച വച്ച താരം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നതായി കണ്ടു.
“അദ്ദേഹം പതിനഞ്ച് ഗോളുകള്‍ നേടി കഴിഞ്ഞു.എന്നാല്‍ ഇപ്പോഴും ആളുകള്‍ സല ഒരു സ്വാര്ഥന് ആണെന്നാണ് പറയുന്നത്.ബാക്കി താരങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സ്നേഹവും പരിഗണനയും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്ന് ഞാന്‍ കരുത്തുന്നു.സല പിച്ചില്‍ കാണിക്കുന്ന ഗോള്‍ നേടാനുള്ള വ്യഗ്രത,അത് പോലെ ലക്ഷ്യം നിറവേറ്റാന്‍ ഉള്ള നിശ്ചയദാര്‍ഡ്യം എന്നീ കാരണങ്ങള്‍ എന്നെ കൊണ്ട് അവനെ ഏറെ ഇഷ്ട്ടപ്പെടുത്തുന്നു.ആരാധകരുടെ പിന്തുണ അവന് ലഭിക്കേണ്ടത് അത്യാവശം ആണ് എന്നും ഞാന്‍ കരുത്തുന്നു.”മുൻ റെഡ്സ് താരം റെഡ്ക്നാപ്പ് സ്കൈ സ്പോർട്സിനോട് പറഞ്ഞു






































