European Football Foot Ball Top News

മ്യൂണിക്കില്‍ കാര്യങ്ങള്‍ എളുപ്പമല്ല എന്ന് മുള്ളര്‍

February 1, 2021

മ്യൂണിക്കില്‍ കാര്യങ്ങള്‍ എളുപ്പമല്ല എന്ന് മുള്ളര്‍

ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് കാര്യങ്ങള്‍ വളരെ കടുകട്ടിയാകുന്നു എന്ന് ജര്‍മന്‍ ഫൂട്ബോളര്‍ തോമസ് മുള്ളര്‍.കഴിഞ്ഞ സീസണില്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ച ടീം ഈ സീസണില്‍ ഏറെ പ്രതീക്ഷ ഭാരം ചുമക്കുന്നത് കൊണ്ടാകണം മൊത്തത്തിലുള്ള   പ്രകടനം ആരാധകര്‍ക്ക്  പോരാതെ വരുന്നത്.

“ഞങ്ങള്‍ കഴിഞ്ഞ സീസണില്‍ മികച്ച ഫുട്ബോള്‍ കാഴ്ചച്ചവച്ചു.നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ ചില വലിയ മാര്‍ജിനിലെ വിജയങ്ങള്‍ കൊണ്ട് ഞങ്ങളെ എല്ലാവരും മികച്ചതായി വിലയിരുത്തി.എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കടുക്കുന്നു.ഞങ്ങളെ സിംഹാസനത്തില്‍ ഇരുത്തിയവര്‍ക്ക് ഞങ്ങളെ അവിടുന്ന് താഴെ ഇറക്കണം.അതിനു അവര്‍ ഞങ്ങളെ പൂര്‍വാധികം ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.ഞങ്ങള്‍ ഒരു തെറ്റ് വരുത്തിയാല്‍ അത് വലിയ ചര്‍ച്ചാ വിഷയം ആകുന്നു.ഇതുമൂലം താരങ്ങള്‍ ഏറെ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്.”മുള്ളര്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തി.

Leave a comment