മെസിയുടെ ബാഴ്സയുമായുള്ള കരാര്‍ വിവരം ചോര്‍ന്നു ;കണ്ണും തള്ളി ലോകം,കലിപ്പില്‍ ബാഴ്സലോണ
ലയണല്‍ മെസി ബാഴ്സയുമായുള്ള കോണ്ട്രാക്ടിന് ആകപ്പാടെ മൂല്യം 674 മില്യൺ ഡോളർ ആണ് എന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച സ്പാനിഷ് പത്രമായ എൽ മുണ്ടോ പ്രസിദ്ധീകരിച്ചിരുന്നു. 2017 ൽ മെസ്സി ഒപ്പുവച്ച കരാർ കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണെന്നും ഈ കരാര്‍ “ബാഴ്‌സലോണയെ നശിപ്പിക്കുന്ന ഒരു വൻകിട കരാർ” ആണ് എന്നും എൽ മുണ്ടോ വിശേഷിപ്പിച്ചിരുന്നു.
ഇത് ബാഴ്സയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.ഈ വാര്‍ത്തയെ ബാഴ്സ നിരസിച്ചിട്ടില്ല എന്നാല്‍ ഇതിനെതിരെ പത്രത്തിനെ കോടതിയില്‍ കയറ്റുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.കൻസാസ് സിറ്റി ചീഫ്സ് ക്വാർട്ടർബാക്കായ പാട്രിക് മഹോംസ് കഴിഞ്ഞ വർഷം വടക്കേ അമേരിക്കൻ കായികരംഗത്തെ ഏറ്റവും വിലപിടിപ്പുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു.ഇതിന്‍റെ മൂല്യം 450 മില്യണ്‍ ഡോളര്‍ ആണ്.എന്നാല്‍ കാലാവധി പത്ത് വര്‍ഷവും.മെസിയുടെ കോണ്ട്രാക്ടിലെ കണക്കുകള്‍ അനുസരിച്ച് വെറും നാല് കൊല്ലം കൊണ്ട് അദ്ദേഹം കൈപ്പറ്റുന്നത് 674 മില്യണ്‍ ഡോളറും.!!!!






































