European Football Foot Ball Top News

സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പ്പൂള്‍

February 1, 2021

സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പ്പൂള്‍

ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിനെ 3-1ന് ലിവർപൂൾ തോൽപ്പിച്ചു.കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ ഗോള്‍ നേടാതിരുന്ന സലാ ഇരട്ട ഗോള്‍ നേടിയ കൊണ്ട് വീണ്ടും ലിവര്‍പൂളിന്‍റെ വിജയത്തില്‍ പ്രധാനപങ്ക് വഹിച്ചു.

ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും നേടാന്‍ ഇരു ടീമുകള്‍ക്കും ആയില്ല.വീണ്ടും ഒരു ഗോള്‍ രഹിത സമനില നേടാനുള്ള സാധ്യത  ലിവര്‍പ്പൂള്‍ കണ്ടു.എന്നാല്‍ ക്ലോപ്പിന്റെ പിള്ളേര്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ക്ലിനിക്കലായി കളിച്ചതോടെ 57 ആം മിനുട്ടില്‍ അവര്‍ക്ക് ഓപ്പണര്‍ ലഭിച്ചു.പിന്നീട് 68 ആം മിനുട്ടില്‍ വീണ്ടും സലയുടെ പ്രഹരം ലിവര്‍പൂളിന്‍റെ ലീഡ് ഇരട്ടിച്ചു.ജോര്‍ജിനോ വൈനാല്‍ടം ലിവര്‍പൂളിന്‍റെ മൂന്നാം ഗോള്‍ നേടിയപ്പോള്‍ ക്രൈഗ് ഡെവ്സന്‍ വെസ്റ്റ് ഹാമിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.

Leave a comment