European Football Foot Ball Top News

ജൈത്രയാത്ര തുടരാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

January 31, 2021

ജൈത്രയാത്ര തുടരാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും തന്‍റെ പണി തെറിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്ന് പറഞ്ഞ ഡിയഗോ സിമിയോണിക്ക് ഈ സീസണില്‍  ഭാഗ്യം വളരെ കൂടുതല്‍ ആണ്.റയല്‍ മാഡ്രിഡും ബാഴ്സയും തുടരെ തുടരെ പോയിന്‍റുകള്‍ തുലക്കുന്നത് വളരെ സന്തോഷത്തോടെ നിരീക്ഷിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.ഈ സീസണില്‍ ഇപ്പോള്‍ ലാലിഗ  കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമും അത്ലറ്റിക്കോ മാഡ്രിഡ് ആണ്.

ഇന്ന് ഇന്ത്യന്‍ സമയം 8:45നു അത്ലറ്റിക്കോ മാഡ്രിഡ് കരാണ്‍സ സ്റ്റേഡിയത്തില്‍ വച്ച് കാഡിസിനെ നേരിടും.കഴിഞ്ഞ ഡിസംബറില്‍ റയലിനോട് തോല്‍വി നേരിട്ടത്തിന് ശേഷം ഇതുവരെ അത്ലറ്റിക്കോ ലാലിഗയില്‍ പരാജയപ്പെട്ടിട്ടില്ല.നിലവില്‍ റയലുമായി ഏഴ് പോയിന്‍റ് ലീഡ് ആണ് അത്ലറ്റിക്കോക്കുള്ളത്.

Leave a comment