റാമോസിനെ യുണൈറ്റഡില്‍ എത്തിക്കാന്‍ ബെക്കാം മുന്‍കൈ എടുക്കുന്നതായി വാര്‍ത്തകള്‍
ഈ സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് താരം സെർജിയോ റാമോസിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ കൂടുന്നു. ബെർണബ്യൂവിലെ സ്‌പെയിൻ ഇന്റർനാഷണലിന്റെ സമയം അവസാനിക്കുന്നതായി ഏറെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.എന്നാല്‍ ഇക്കുറി വാര്‍ത്ത കുറച്ച്കൂടി ശക്തി പ്രാപിക്കുന്നുണ്ട്.
ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് റാമോസിനെ ടീമില്‍ എത്തിക്കാന്‍ ഏറെ താല്‍പര്യം ഉണ്ടെങ്കിലും പ്രീമിയര്‍ ലീഗ് ആണ് തന്‍റെ അനുയോജ്യമായ സ്ഥാനം എന്ന് റാമോസ് വിശ്വസിക്കുന്നു. തന്‍റെ മുന്‍ ടീമങ്കമായ ഡേവിഡ് ബെക്കാം റാമോസിനെ യുണൈറ്റഡുമായി ബന്ധിപ്പിക്കാന്‍ ഏറെ ഉത്സാഹം കാണിക്കുന്നു എന്നും മിറര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇരുവരും റയലില്‍ ഒപ്പം കളിച്ചിരുന്ന സമയത്ത് മാഞ്ചസ്റ്ററിലെ തന്‍റെ കാലത്തെ കുറിച്ച് റാമോസുമായി ബെക്കാം വളരെ അധികം സംസാരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.






































