വിജയത്തോടെ മൂന്നാം സ്ഥാനത്തെത്തി യുവന്റസ്
ഫെഡറിക്കോ ചിസയുടെ ആദ്യ പകുതിയിലെ ഗോളും ആരോൺ റാംസെയുടെ ഫിനിഷിങ് ഗോളും സീരി എയിലെ സാംപ്ഡോറിയക്കെതിരെ ശനിയാഴ്ച യുവന്റസിന് 2-0 വിജയം നേടി കൊടുത്തു.ജയം ആൻഡ്രിയ പിർലോയുടെ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചു.തന്റെ മുമ്പത്തെ രണ്ട് ലീഗ് മത്സരങ്ങളിൽ ഒരു ഗോളുമില്ലാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശാജനകമായ ആദ്യ പകുതിയാണ് കാഴ്ച്ചവച്ചത്.
ആദ്യ പകുതിയില്‍ 20 ആം മിനുട്ടില്‍ തന്നെ ചീസ ഗോള്‍ നേടി കൊണ്ട് യുവന്റസിന് ലീഡ് നേടി കൊടുത്തു.ഇടവേളയ്ക്ക് ശേഷം, സാംപ്ഡോറിയ ഒരു സമനിലയ്ക്കായി സമ്മർദ്ദം ചെലുത്തിയെങ്കിലും യുവെ ഉറച്ചുനിന്നു, വെയിൽസ് ഇന്റർനാഷണൽ റാംസേയിലൂടെ രണ്ടാമതും ഗോള്‍ നേടിയതോടെ വിജയം സുഗമമായി യുവന്റസിന്.വിജയത്തോടെ റോമയെ പിന്തള്ളി കൊണ്ട് മൂന്നാം സ്ഥാനം നേടിയ യുവന്റസ് കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യത്തിന് ഒരു പടി കൂടി അടുത്തെത്തി.






































