പ്രതികാരം വീട്ടി ബയേണ്‍ മ്യൂണിക്ക്
യൂറോപ്പ്,ലീഗ് കിരീടം നേടി അജയരായി കുതിച്ചിരുന്ന തങ്ങളെ റൈന്‍ നേക്കാര്‍ അരീനയിലേക്ക് വിളിച്ചുവരുത്തി ഒന്നിനെതിരെ നാല് ഗോളിന് പാരാജയപ്പെടുത്തിയ ഹോഫന്‍ഹെയിമിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കൊണ്ട് ബയേണ്‍ മ്യൂണിക്ക്.അലിയന്‍സ് അരീനയില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മ്യൂണിക്ക് വിജയം റജിസ്റ്റര്‍ ചെയ്തത്.
ആദ്യ പകുതിയില്‍ ബോട്ടെങ് ,തോമസ് മുള്ളര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന പകുതിയില്‍ ലെവന്‍ഡോസ്ക്കി,സെര്‍ജി ജ്ഞാബ്രി എന്നിവരും ഗോള്‍ കണ്ടെത്തി.വിജയത്തോടെ രണ്ടാമതിരിക്കുന്ന ആര്‍ബി ലേപ്സിഗില്‍ നിന്നും ഒന്‍പത് പോയിന്‍റ് ലീഡ് നേടിയ മ്യൂണിക്കിന് ഇത്തവണ വെല്ലുവിളി ഉയര്‍ത്താന്‍ ആരും തന്നെ ഇല്ലാത്ത മട്ടാണ്.ആന്ദ്രെസ് കാര്‍മാറിക്ക് ആണ് ഹോഫന്‍ഹേയിമിന് വേണ്ടി ഏക ഗോള്‍ നേടിയത്.






































