European Football Foot Ball Top News

മുംബൈയെ മുട്ടുകുത്തിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

January 30, 2021

മുംബൈയെ മുട്ടുകുത്തിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റിയെ 2-1 ന് തോൽപ്പിച്ചു.ആദം ലെ ഫോണ്ട്രെ 85 ആം മിനുട്ടില്‍ ഗോള്‍ നേടി മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും എല്ലാം കൈയാലപ്പുറത്തായിരുന്നു.

തോറ്റെങ്കിലും ഒന്നാം സ്ഥാനത്ത് മുംബൈ സിറ്റി ആറ് പോയിന്‍റ്  ലീഡുമായി ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.മൂന്നു പോയിന്‍റ് നേടിയത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  ഹൈദരബാദിനെ പിന്തള്ളി കൊണ്ട്  നാലാം സ്ഥാനത്തേക്ക് എത്തി.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഇരട്ട ഗോള്‍ നേടിയ ഡെഷോര്‍ന്‍ ബ്രൌണ്‍ ആണ് മല്‍സരത്തിലെ താരം.മല്‍സരം തുടങ്ങി ആദ്യ പത്തു മിനുട്ടിനുളില്‍ തന്നെ ഇരട്ട ഗോള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.പിന്നീട് ഹാട്രിക്ക് നേടാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.

Leave a comment