European Football Foot Ball Top News

ഒരു ഗോളില്‍ കടിച്ചുതൂങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

January 30, 2021

ഒരു ഗോളില്‍ കടിച്ചുതൂങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

ഇന്നതെ മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് ആണെങ്കിലും വിജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി ആഴ്സണല്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മല്‍സരത്തിന്റെ പ്രസക്തി നേരിയ തോതിലെങ്കിലും കുറച്ചിട്ടുണ്ട്.ഇനി മല്‍സരത്തില്‍ യുണൈറ്റഡ് ജയിച്ചാലും ഒന്നാം സ്ഥാനം അവിടെ സുരക്ഷിതമായി സിറ്റിയുടെ പക്കലുണ്ട്.

ഒന്നാം നമ്പര്‍ ടീം അവസാന സ്ഥാനക്കാരുമായി ഏറ്റുമുട്ടുമ്പോള്‍ ഒരു ഗോള്‍ മഴ പ്രതീക്ഷിക്കുന്നത് സ്വഭാവികം.എന്നാല്‍ ഒന്‍പതം മിനുട്ടില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ് നേടിയ ഗോള്‍ ആയിരുന്നു മല്‍സരത്തിലെ വിജയിയെ നിശ്ചയിച്ചത്.കുറേയേറെ അവസരങ്ങള്‍ സിറ്റിക്ക് ലഭിച്ചിരുന്നു എങ്കിലും മികച്ച സേവോടെ  ഷെഫീല്‍ഡ് യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ആരോണ്‍ റാംസ്ഡാലെ കാലം നിറഞ്ഞതോടെ ഒരു ഗോളുമായി സിറ്റിക്ക് കാലം വിടേണ്ടി വന്നു.

 

 

Leave a comment