European Football Foot Ball Top News

ഷെഫീല്‍ഡ് യുണൈറ്റഡിനെ എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി സിറ്റി

January 30, 2021

ഷെഫീല്‍ഡ് യുണൈറ്റഡിനെ എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി സിറ്റി

ശനിയാഴ്ച ഇന്ത്യന്‍ സമയം എട്ടരയ്ക്ക് ലീഗ് ടോപ്പേഴ്സ് ആയ മാഞ്ചസ്റ്റർ സിറ്റി അവാസാന സ്ഥാനത്തിരിക്കുന്ന  ഷെഫീൽഡ് യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്നതെ വിജയം സിറ്റിക്ക് അനിവാര്യമാണ് എന്തെന്നാല്‍ തങ്ങളുടെ പിന്നില്‍ യുണൈറ്റഡ്,ലേയ്സെസ്റ്റര്‍ സിറ്റി,ലിവര്‍പ്പൂള്‍ എന്നിവര്‍ വിടാതെ പിന്തുടരുന്ന കാര്യം സിറ്റിക്കറിയാം.

അടുത്ത മാസം ടോട്ടൻഹാം ഹോട്‌സ്പർ, ലിവർപൂൾ, ആഴ്സണൽ തുടങ്ങിയ ടീമുകളെ ഏറ്റുമുട്ടാന്‍ ഇറങ്ങുമ്പോള്‍ അഗ്യുറോ, ഡി ബ്രൂയിന എന്നിവരുടെ അഭാവം സിറ്റിയെ ഏറെ അലട്ടുന്നുണ്ട്. അതിനാല്‍ ഇതുപോലുള്ള കുഞ്ഞന്‍ ടീമുകളെ തകര്‍ത്ത് ക്ലീന്‍ ശീട്ട് നിലനിര്‍ത്തി ഒരു ഹോം ജയം നേടുകയാണ് സിറ്റിയുടെ ലക്ഷ്യം.കഴിഞ്ഞ മല്‍സരത്തില്‍ വെസ്റ്റ് ബ്രോമിനെ സിറ്റി തകര്‍ത്തത് എതിരിലാത്ത അഞ്ച് ഗോളിനായിരുന്നു.

Leave a comment