European Football Foot Ball Top News

റൂബന്‍ ഡയസ് ഒരു പോരാളിയെന്ന് റിച്ചാര്‍ഡ് ഡുന്നെ

January 30, 2021

റൂബന്‍ ഡയസ് ഒരു പോരാളിയെന്ന് റിച്ചാര്‍ഡ് ഡുന്നെ

ലിവർപൂളില്‍  വിർജിൽ വാൻ ഡൈക്ക്  ചെയ്തതു പോലെ സമാനമായ മാറ്റം  മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡയസും  ചെലുത്തിയിട്ടുണ്ടെന്ന് റിച്ചാർഡ് ഡുന്നെ.കഴിഞ്ഞ വേനൽക്കാലത്ത് 61 മില്യൺ ഡോളറിന് ക്ലബിലെത്തുമ്പോള്‍ നെറ്റി ചുളിച്ച പലരെയും കൊണ്ട് മാറ്റിപ്പറയിച്ച ഡയസ് ടീമിന് സ്ഥിരമായി അത്താണിയായി നിലനില്‍ക്കുകയും നവംബറില്‍ പ്ലേയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തു.

 

“ഡയസ് നിങ്ങൾ ഒരു സാധാരണ ഗ്വാർഡിയോള കളിക്കാരനെ പോല കാണരുത്.പ്രതിരോധിക്കുക എന്നതാണ് അവന്റെ ആദ്യ ജോലി.അദ്ദേഹം ക്ലബിൽ നടത്തിയ ആദ്യ അഭിമുഖത്തിൽ തന്നെ  എന്നെ ആകർഷിച്ചു.ഇവന്‍ പുറകില്‍ ഉള്ളതിനാല്‍ സിറ്റി ഫോര്‍വേഡുകള്‍ക്ക് ധൈര്യത്തില്‍ മുന്നോട്ട് കയറി കളിക്കാം.ഒരു ബോള്‍ പ്ലേയിങ് ഡിഫന്‍റര്‍ അല്ലെങ്കിലും ക്ലീന്‍ ഷീട്ട് നേടുക എന്ന ലക്ഷ്യമുള്ളടത്തോളം കാലം അദ്ദേഹം സിറ്റിയില്‍ വളരെ മൂല്യമേറിയ താരമായിരിക്കും.”മുൻ സിറ്റി ക്യാപ്റ്റൻ സൺ‌ഡേ വേൾഡിനോട് പറഞ്ഞു.

 

Leave a comment