ഈ സീസണ്‍ തീരുന്നത് വരെ അലാവസിലേക്ക് ഫാസുണ്ടോ പെല്ലിസ്ട്രിയേ ലോണില്‍ നല്‍കാന്‍ യുണൈറ്റഡ് തീരുമാനം
ഈ സീസണ്‍ തീരുന്നത് വരെ ഒരു ലോണ്‍ ഇടപാടില്‍ ഫാസുണ്ടോ പെല്ലിസ്ട്രിയേ നല്‍കുന്നതിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിപോർടിവോ അലവേസുമായി ചർച്ച നടത്തുകയാണ്.സുപ്രധാന അനുഭവം നേടുന്നതിനായി സീസണിന്റെ രണ്ടാം പകുതിയിൽ ക്ലബ് വിടാൻ യുണൈറ്റഡ് സമ്മതം മൂളിയത്തിന് ശേഷം പെല്ലിസ്ട്രി ക്ലബ് ബ്രൂജ്,അലാവസ് എന്നിവരുമായി ചര്‍ച്ച നടത്തിവരികയാണ്.
യുണൈറ്റഡ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുറുഗ്വായന്‍ ക്ലബ് ആയ പെനറോളിൽ നിന്ന് 10 മില്യൺ ഡോളറിന് വാങ്ങിയതാണ് ഫാസുണ്ടോ പെല്ലിസ്ട്രിയേ.ഒലെ യുണൈറ്റഡില്‍ ഫാസുണ്ടോ പെല്ലിസ്ട്രിയുടെ പ്രകടനത്തില്‍ ഏറെ സന്തുഷ്ട്ടന്‍ ആണ്.അദ്ദേഹത്തെ യുണൈറ്റഡ് ഭാവി താരങ്ങളില്‍ ഒരാളായി കാണുന്നു.അതിനാല്‍ കഴിയുന്നത്ര ഇന്‍റര്‍നാഷനല്‍ അനുഭവസമ്പത് നേടാന്‍ താരത്തിനോട് പറഞ്ഞിരിക്കുകയാണ് യുണൈറ്റഡ്.ഈ സീസണില്‍ രണ്ടേ രണ്ട് തവണ സ്ക്വാഡ് ലിസ്റ്റില്‍ ഇടം നേടാന്‍ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.






































