എന്റെ ടീമിനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു – മാനുവല്‍ മാർക്വേസ്
ബുധനാഴ്ച ബെംഗളൂരുവിനെതിരായ പോരാട്ടത്തിൽ ഹൈദരാബാദ് അവസാന നിമിഷങ്ങളില്‍ രണ്ട് ഗോള്‍ മടക്കി സമനില നേടി.തന്റെ ടീമിന്റെ പോരാട്ടമികവിലും അര്‍പ്പണമനോഭാവത്തിലും താന്‍ ഏറെ അഭിമാനം കൊള്ളുന്നു എന്നു മാനേജര്‍ മാനുവല്‍ മാർക്വേസ്.കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഹൈദരാബാദ് മുന്നേറുന്നത്.മാനുവൽ മാർക്വേസിന്റെ ടീം 86-ാം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നുവെങ്കിലും അരിഡെയ്ൻ സാന്റാനയും ഫ്രാൻ സാൻഡാസയും ഗോൾ നേടി ലീഗ് ടേബളില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.
“ഞാന്‍ ഈ ടീമില്‍ ഏറെ സന്തുഷ്ട്ടന്‍ ആണ്.ഇന്നലത്തെ മല്‍സരത്തില്‍ മാത്രമല്ല ടൂര്‍ണമെന്റില്‍ ഉടനീളം ഈ ടീം എനിക്ക് അഭിമാനം ആണ്.ബെംഗളൂരുവിനെതിരെ രണ്ട് ഗോളുകള്‍ വങ്ങിയിട്ടും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടില്ല.ഇനിയും ആറ് മല്‍സരങ്ങള്‍ ഉണ്ട്,ലീഗ് പ്ലേ ഓഫ് യോഗ്യത നേടുക എന്നതാണ് ലക്ഷ്യം.”മല്‍സരശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






































