അല്‍കൊയാനോയെ താണ്ടി ക്വാര്‍ട്ടറിലേക്ക് കടന്ന് അത്ലറ്റിക്ക് ബിലിബാവോ
അല്‍കൊയാനോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ കൊണ്ട് പരാജയപ്പെടുത്തി അത്ലറ്റിക്ക് ക്ലബ്.ഇതോടെ റൌണ്ട് ഓഫ് 16 ക്ലിയര്‍ ചെയ്ത അത്ലറ്റിക്കോ ബിലിബാവോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.സൂപ്പര്‍ കോപ ഡി എസ്പാന്ന കിരീടം നേടിയ അത്ലറ്റിക്ക് ക്ലബ് ബാഴ്സ കഴിഞ്ഞാല്‍ കോപ് ഡെല്‍ റിയ കിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീം ആണ്.ബാഴ്സയെ തോല്‍പ്പിച്ച് കോപ ഡി എസ്പാന്ന കിരീടം നേടിയ അത്ലറ്റിക്കോയ്ക്ക് കൂടുതല്‍ സാധ്യത കാണുന്നവരും ഉണ്ട്.
മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടി അല്‍കൊയാനോ ബിലിബാവോയേ കുറച്ചു നേരത്തേക്ക് എങ്കിലും സമ്മര്‍ദത്തില്‍ ആക്കാന്‍ കഴിഞ്ഞു.പാബ്ലോ ഡിയസ് ആണ് അല്‍കോയനോക്ക് വേണ്ടി ഗോള്‍ നേടിയത്.എന്നാല്‍ രണ്ടാം പകുതിയില്‍ കൃത്യമായ ഇടവേളകളില്‍ രണ്ടു ഗോള്‍ കണ്ടെത്തിയ ബിലിബാവോ വിജയം ഏറെ സുഗമം ആയിരുന്നു.






































