മെസിയുമായി താരതമ്യപ്പെടുത്തുന്നത് ഒഡിഗാര്‍ഡിന്റെ ഭാവി നശിപ്പിക്കുന്നു എന്നു അര്‍ട്ടേറ്റ
പുതിയ വായ്പ ഒപ്പിട്ട മാർട്ടിൻ ഒഡെഗാർഡ് ബാഴ്സലോണയിലെ മഹാനായ ലയണൽ മെസ്സിയുമായി താരതമ്യപ്പെടുത്തുന്നതിനാല്‍ എക്കാലവും പരാജയപ്പെടാവുന്ന ഒരു യുദ്ധത്തില്‍ ആണ് താരം എന്നു വിശ്വസിക്കുന്നതായി ആഴ്സണല്‍ മാനേജര്‍ മൈക്കല്‍ അര്‍ട്ടേറ്റ.എന്നാല്‍ ആഴ്സണലില്‍ തിളങ്ങാന്‍ പോന്ന താരം ആണ് ഒഡിഗാര്‍ഡ് എന്നും മൈക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
“എല്ലാവരും പറയുന്ന പോലെ മെസിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താന്‍ പോലും ഞാന്‍ തയ്യാറാവില്ല,എന്തെന്നാല്‍ മാര്ട്ടിന് മാര്ട്ടിന് ആണ്.അവന് പല കഴിവുകളും ഉണ്ട്.പക്ഷേ അത് പുറത്തെടുക്കാന്‍ അവന് ശാന്തമായ ഒരു അന്തരീക്ഷവും നല്ല പിന്തുണയും ആവശ്യമാണ്.ഞങ്ങളെ വിജയിപ്പിക്കാന്‍ പോന്ന ചേരുവകള്‍ ഞാന്‍ അവനില്‍ കാണുന്നു.ഞങ്ങള്‍ക്ക് അറ്റാക്കിങ് തെര്‍ഡില്‍ ക്രിയേറ്റീവ് ആയ ഒരാള്‍ ആവശ്യം ആണ്.അതിന് പറ്റിയ താരം ആണ് ഒഡിഗാര്‍ഡ്.”അർട്ടെറ്റ മാധ്യമങ്ങളില്‍ പറഞ്ഞു.






































