മെസ്സി റൊണാള്‍ഡോ എന്നിവരെക്കാള്‍ ഇപ്പോള്‍ കേമന്‍ നേയ്മര്‍ തന്നെ – കിയോ റിബെയ്റോ
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മുകളിലായി നെയ്മർ ഇപ്പോഴത്തെ “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി” മാറിയെന്ന് മുൻ ബ്രസീൽ അന്താരാഷ്ട്ര താരം കിയോ റിബെയ്റോ.താരം കഴിഞ്ഞ മിഡ് സീസണ് മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവച്ച് പിഎസ്ജിയെ ഏറെ സഹായിക്കുന്നുണ്ട്.
“അദ്ദേഹത്തിന്റെ സ്വഭാവം മോശം ആണെങ്കിലും താരം എന്ന നിലയില്‍ അയാളുടെ നിലവാരം എത്രയോ മുകളില്‍ ആണ്.ഇപ്പോഴത്തെ മികച്ച ഫുട്ബോള്‍ താരം അവന് ആണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും മെസ്സിയേക്കാളും കൂടുതൽ നന്നായി അദ്ദേഹം കളിക്കുന്നു.”ബ്രസീലിയന്‍ താരം പാനിക്കോ ജോവെം പാനിനോട് പറഞ്ഞു.ഇപ്പോഴത്തെ താരങ്ങള്‍ പിച്ചില്‍ കോച്ചിന്റെ വാക്കുകള്‍ മുറതെറ്റാതെ പിന്തുടരുന്ന ശൈലിയെ കുറ്റം പറഞ്ഞ താരം ഇപ്പോഴത്തെ താരങ്ങള്‍ക്ക് ക്യാരക്റ്റര്‍ കുറവ് ആണെന്നും വെളിപ്പെടുത്തി.






































