European Football Foot Ball Top News

കോപ ഡെല്‍ റിയ ഗ്രൂപ്പ് 16 ല്‍ അത്ലറ്റിക്ക് ക്ലബ് അൽകോയാനോയെ നേരിടും

January 28, 2021

കോപ ഡെല്‍ റിയ ഗ്രൂപ്പ് 16 ല്‍ അത്ലറ്റിക്ക് ക്ലബ് അൽകോയാനോയെ നേരിടും

അടുത്തിടെ നിയമിതനായ ബോസ് മാർസെലിനോയുടെ കീഴിൽ മികച്ച ഫോം കാഴ്ചവയ്ക്കുന്ന അത്ലറ്റിക്ക് ക്ലബ് കോപ്പ ഡെൽ റേ ഗ്രൂപ് 16ൽ സെഗുണ്ട ഡിവിഷന്‍ ടൂ ടീം ആയ  അൽകോയാനോയെ നേരിടും.അതേസമയം, റയൽ മാഡ്രിഡിനെതിരായ തങ്ങളുടെ വിജയം ഒരു അട്ടിമറിയല്ല എന്നു തെളിയിക്കാന്‍ ആയിരിക്കും അൽകോയാനോയുടെ ലക്ഷ്യം.

അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളും സൂപ്പർകോപ ഡി എസ്പാന കിരീടം  റയൽ മാഡ്രിഡിനെയും ബാഴ്‌സലോണയെയും തോൽപ്പിച്ച് വിജയിച്ചത് സാൻ മീംസിൽ എത്തുമ്പോൾ മാർസെലിനോ  പ്രതീക്ഷിച്ചിക്കാത്തത് ആയിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ഗെത്താഫയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചുള്ള വരവാണ് അത്ലറ്റിക്ക് ക്ലബ്.നാളെ  ഇന്ത്യന്‍ സമയം ഒന്നരക്ക് മുന്‍സിപ്പല്‍ എല്‍ കോള്‍ക്കാനോ സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം.

Leave a comment