ഡി യോങ്ങിന്‍റെ പ്രകടനത്തില്‍ കോമാന്‍ ഏറെ സന്തുഷ്ട്ടന്‍
ഇന്നലെ കോപ ഡെല്‍ റിയ ഗ്രൂപ്പ് ഓഫ് 16 ല്‍ മികച്ച പ്രകടനം ആണ് ഡി യോങ് കാഴ്ച്ചവച്ചത്.താരം വിജയഗോള്‍ നേടുകയും ആദ്യ ഗോള്‍ നേടാന്‍ സാധ്യമാക്കിയ കീ പാസും നല്‍കിയത് ഡി യോങ് ആയിരുന്നു.ഡി യോങ്ങിന്‍റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ട്ടന്‍ ആണ് കോച്ച് കോമാന്‍.താരം അയാക്സില്‍ ഉണ്ടായിരുന്നതിനെക്കായിലും മികച്ച ഫോം ആണ് കാഴ്ചവക്കുന്നത് എന്നും കോമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
“അദ്ദേഹത്തിന് ധാരാളം സാങ്കേതിക ഗുണമുണ്ട്, മാത്രമല്ല ആഴത്തിൽ നിന്നും പന്ത് അറ്റാക്കിങ് തേര്‍ഡിലേക്ക് എത്തിക്കുന്നു.അറ്റാക്കിങ്ങിന് സഹായിക്കുന്നതിനെക്കുറിച്ചും ഒരു സീസണിൽ ഒന്നിൽ കൂടുതൽ ഗോളുകൾ നേടുന്നതിനെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു. അയാക്സിനായി കളിച്ചതിനേക്കാൾ കൂടുതൽ സമ്പൂർണ്ണ കളിക്കാരനാണ് അദ്ദേഹം. കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കുകയും സ്കോർ ചെയ്യുകയും ചെയ്യുന്നു.”കോമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.






































