European Football Foot Ball Top News

നിങ്ങളുടെ വോട്ട് ആര്‍ക്ക് പെഡ്രിക്കോ പൂജിനോ?

January 28, 2021

നിങ്ങളുടെ വോട്ട് ആര്‍ക്ക് പെഡ്രിക്കോ പൂജിനോ?

ബാഴ്സ ആരാധകര്‍ ഇപ്പോള്‍ വലിയ ഒരു ആശയകുഴപ്പം നേരിടുകയാണ്.ആരാധകര്‍ മാത്രമല്ല ബാഴ്സ മാനേജ്മെന്‍റും അതുപോലെ മാനേജര്‍ കോമാനേയും അലട്ടുന്ന പ്രശ്നം ആയിരിക്കും മിഡ്ഫീല്‍ഡില്‍  ആര്‍ക്ക് അവസരം നല്‍കും.റിക്കി പൂജിനോ അതോ പെഡ്രി ഗോണ്‍സാലസിനോ.

21 വയസായ റിക്കി പൂജ് ഒരു ലാമാസിയ താരം ആയതിനാല്‍ അദ്ദേഹത്തിന് ബാഴ്സയില്‍ നിന്നും ഏറെ പിന്തുണ ലഭികുന്നുണ്ട്.ബാഴ്സ നഗരത്തിലും അത് പോലെ ക്ലബിലും താരം  ഭാവിയിലെ ചാവിയോ ഇനിയേസ്റ്റയോ ആകുമെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്.അദ്ദേഹത്തിനെ ലോണില്‍ നല്‍കാന്‍ കോമാന്‍ തുനിഞ്ഞപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ നമ്മള്‍ കണ്ടതാണ്.ഇനി പെഡ്രിയുടെ കാര്യം.ഈ സീസണില്‍ ബാഴ്സയിലേക്കെത്തിയ പെഡ്രി ഗോന്‍സാലസ് ഒരു സര്‍പ്രൈസ് സൈനിങ് ആയിരുന്നു.ഒരു പതിനെട്ട്ക്കാരനില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത പന്തടക്കവും ഫുട്ബോള്‍ വിദ്യാഭ്യാസം ഉള്ള താരം ഇതിനകം തന്നെ പലരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നു.ഇതിനകം തന്നെ പെഡ്രിയുടെ പല മൂവ്മെന്‍റ്സും ഇനിയേസ്റ്റയുടേത് പോലെ വളരെ സാമ്യം ഉള്ളതും ആരാധകരെ ഏറെ ആവേശത്തില്‍ ആഴ്ത്തുന്നു.

ഇതില്‍ ഒരാള്‍ക്ക് മാത്രമേ ഇപ്പോള്‍ ടീമിലിടം നല്‍കാന്‍ ആകൂ.മൂന്ന് മിഡ്ഫീല്‍ഡര്‍മാരില്‍ ബുസ്ക്കറ്റ്സും ഡി യോങ്ങും വളരെ മികച്ച ഫോമില്‍ ആണ്.ബുസ്ക്കറ്റ്സ് ഫോമില്‍ അല്ലാതെ വരുമ്പോള്‍ കോമാന്‍ പ്യാനിക്കിനെ മിഡ് ഫീല്‍ഡ് ജെനറല്‍ ആയി നിയമിക്കുന്നു.ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡ് റോളില്‍ ആരെ ഉപയോഗപ്പെടുത്തണം എന്നു ഇപ്പോഴും ഉറപ്പില്ല.റിക്കി ബാഴ്സ മിഡ്ഫീല്‍ഡില്‍ ആരും കാണാത്ത എനര്‍ജി കൊണ്ടുവരുമ്പോള്‍ തന്‍റെ വശ്യതയാര്‍ന്ന കീ പാസുകളും കറതീര്‍ന്ന ഡ്രിബ്ളിങ് സ്കില്‍ കൊണ്ടും പെഡ്രി എതിര്‍ ടീം ഡിഫന്‍സില്‍ വിടവ് സൃഷ്ട്ടിക്കുന്നു.ഇതിനകം തന്നെ മെസിയുമായി ഒരു മികച്ച കോമ്പിനേഷന്‍ തീര്‍ക്കാന്‍ പെഡ്രിക്കായി.ഗെയിം ടെമ്പോ പിടിച്ച് നിര്‍ത്താനും അദ്ദേഹത്തിന് കഴിയുന്നു.

 

എന്നാല്‍ റിക്കി വിത്യസ്ഥന്‍ ആകുന്നത് തന്‍റെ പോരാട്ടവീര്യം കൊണ്ടും പിച്ചില്‍ മെസിയിലെങ്കിലും ഫോര്‍വേഡ് പാസ് നല്‍കാന്‍ മടിക്കുന്നില്ല എന്നതാണ്.കഴിഞ്ഞ സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ താരം കാഴ്ചവച്ച പ്രകടനം ഏറെ പ്രശംസനീയം ആയിരുന്നു.പെഡ്രിയെക്കാള്‍ വേഗതയില്‍ എതിര്‍ ഡിഫന്‍സിലേക്ക് പാസ് നല്‍കാനും റിക്കികാകും.ഇവരില്‍ ഇപ്പോള്‍ ആദ്യ ഇലവനില്‍ കോമാന്‍ സ്ഥിരമായി നിയമിക്കുന്നത് പെഡ്രിയെ ആണ്.എന്നാല്‍ ഭാവി പ്രസിഡന്‍റ് ആകാന്‍ വളരെ അധികം  സാധ്യതയുള്ള വിക്റ്റര്‍ ഫോണ്ട്  ഇപ്പോള്‍ ബാഴ്സ സ്ക്വാഡില്‍ മെസ്സി കഴിഞ്ഞാല്‍ മികച്ച താരം റിക്കി പൂജാണ് എന്നാണ് പറഞ്ഞത്.ഇപ്പോള്‍ ആശയകുഴപ്പത്തില്‍ ആകുന്നത് ആരാധകര്‍ ആണ്.രണ്ടുപേരെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ആരാധകര്‍ക്ക് ഇപ്പോഴും ആരെ പിന്തുണയ്ക്കും എന്നു അറിയുന്നില്ല.നിങ്ങള്‍ ആരെ ആയിരിക്കും ടീമില്‍ എടുക്കുക റിക്കി പൂജിനെയോ അതോ പെഡ്രി ഗോന്‍സാലാസിനെയോ?

Leave a comment