European Football Foot Ball Top News

ഒഡിഗാര്‍ഡ് വായ്പക്കരാറില്‍ ആഴ്സണലില്‍ എത്തി

January 28, 2021

ഒഡിഗാര്‍ഡ് വായ്പക്കരാറില്‍ ആഴ്സണലില്‍ എത്തി

റയൽ മാഡ്രിഡിൽ നിന്നുള്ള വായ്പക്കരാറില്‍ ആഴ്സണല്‍ നോർവേ ഇന്റർനാഷണൽ താരം മാർട്ടിൻ ഒഡെഗാർഡിനെ സൈന്‍ ചെയ്തു.22 കാരനായ പ്ലേമേക്കർ നിലവിലെ സീസണിന്റെ അവസാനം വരെ പ്രീമിയര്‍ ലീഗില്‍ തുടരും.ഓസിലിന്‍റെ  വിടവില്‍ ഒഡിഗാര്‍ഡിന് ഒരു ക്രിയേറ്റീവ് മിഡ് ഫീല്‍ഡര്‍ എന്ന നിലയില്‍ ആഴ്സണലില്‍ തിളങ്ങാന്‍ ഉള്ള സാധ്യതകള്‍ ഏറെയാണ്.

കഴിഞ്ഞ സീസണില്‍ റയല്‍ സോസിദാദിന് വേണ്ടി ഏറെ പ്രശംസനീയമായ പ്രകടനം കാഴ്ച്ചവച്ച താരത്തിന് സിദാന്‍റെ ടീമില്‍ ഇടം നേടാന്‍ ആയില്ല.ലാ ലിഗയിൽ ഏഴ് തവണ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അദ്ദേഹം ഇതുവരെ മാഡ്രിഡിനായി 90 മിനിറ്റ് പൂർത്തിയാക്കിയിട്ടില്ല എന്നതും താരത്തിനെ ഏറെ മടുപ്പിച്ചു.അര്‍ട്ടേറ്റയോട് സംസാരിച്ചതോടെ തന്‍റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിച്ചു എന്നു വെളിപ്പെടുത്തിയ മാര്‍ട്ടിന്‍ ആഴ്സണലിലേ സ്പെല്‍ താന്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു എന്നും ആഴ്സണലിന്റെ  ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പറഞ്ഞു.

Leave a comment