European Football Foot Ball Top News

റുഡിഗറിന്റെ രക്ഷക്കെത്തി ടാമി എബ്രഹാം

January 28, 2021

റുഡിഗറിന്റെ രക്ഷക്കെത്തി ടാമി എബ്രഹാം

ഫ്രാങ്ക് ലാം‌പാർഡിനെ പുറത്താക്കിയതിന് ശേഷം ചെല്‍സിയിലെ ഈ പുതിയ കുഴപ്പങ്ങള്‍ക്ക് കാരണം   അന്റോണിയോ റൂഡിഗർ ആണ് എന്ന വാദം ടാമി  അബ്രഹാം തള്ളിക്കളഞ്ഞു.ഫ്രാങ്ക് ലംപാര്‍ഡ് അന്‍റോണിയോ റുഡിഗര്‍ കളിക്കുന്ന  സമയം പരിമിതപ്പെടുത്തി.അദ്ദേഹത്തിന് ആദ്യ ഇലവനിലെ സ്ഥിരാങ്കത്വം നഷ്ട്ടപ്പെട്ടു.ലംപാര്‍ഡ് ടീമില്‍ നിന്നു ഒഴിവായത്തിന് പിന്നില്‍ റൂഡിഗർ ആണ് എന്ന വാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമാണ്.ഇതിനെതിരെ ആണ് ടാമി എബ്രഹാം രംഗത്ത് വന്നത്.

“അന്റോണിയോ റുഡിഗറിനെക്കുറിച്ചുള്ള ചില ഭ്രാന്തമായ കാര്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ കേൾക്കുന്നു. പൂർണ്ണ അസംബന്ധം. ടോണി നമുക്കെല്ലാവർക്കും സഹോദരതുല്യന്‍ ആണ്.”ബ്ലൂസ് സ്‌ട്രൈക്കർ ട്വിറ്ററിൽ എഴുതി.ടാമിയുടെ വാക്കുകളെ പ്രശംസിച്ച ദിദിയര്‍ ദ്രോഗ്ബ എല്ലാവരും ഒറ്റക്കെട്ടായി തുടരുക എന്നും വിജയം വീണ്ടും നിങ്ങളെ തേടിയെത്തും എന്നു ട്വീറ്റ് ചെയ്തു.

Leave a comment