ക്വാര്‍ട്ടര്‍ ഫൈനല്‍ തൂത്തുവാരി യുവന്‍റസ്
ഇന്റർ മിലാനെതിരെ കോപ്പ ഇറ്റാലിയ സെമിഫൈനൽ കളിക്കാൻ യുവന്റസ് യുവനിര ക്വാര്‍ട്ടര്‍ ഫൈനലില്‍ ബുധനാഴ്ച 4-0ന് സ്പാലിനെ തകർത്തു.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയ പിര്‍ലോയുടെ തീരുമാനം സ്വാഗതാര്‍ഹം ആണ്.അടുത്ത മാസം മൂന്നാം തീയതി കോപ്പ ഇറ്റാലിയ സെമിഫൈനലിൽ സാന്‍ സിറോയില്‍ വച്ച് ഇന്‍റര്‍ മിലാനെ യുവന്‍റസ് നേരിടും.
16 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി വലയിലാക്കിയ മൊറാട്ട യുവന്‍റസിന് ലീഡ് നേടി കൊടുത്തു.ആദ്യ പകുതി തീരാന്‍ ഇരിക്കെ വീണ്ടും സ്കോര്‍ ചെയ്ത യുവന്‍റസ് ലീഡ് ഇരട്ടിച്ചു.ഇത്തവണ ഗോള്‍ നേടിയത് ജിയാണ്‍ലൂക്ക ഫാബ്രോട്ട ആയിരുന്നു.കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ കണ്ടെത്തിയ യുവന്‍റസ് നാല് ഗോളിന്‍റെ ലീഡോടെ മല്‍സരം സ്വന്തമാക്കി.ദേജാന്‍ കുലുസെവ്സ്കി,ഫെഡറിക്കോ ചീസ എന്നിവര്‍ ആണ് മൂന്നും നാലും ഗോളുകള്‍ യുവന്‍റസ് അക്കൌണ്ടില്‍ ചേര്‍ത്തിയത്.






































