സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന് യുണൈറ്റഡ്
പ്രീമിയർ ലീഗിന്റെ ഏറ്റവും താഴ്ന്ന ക്ലബ്ബായ ഷെഫീൽഡ് യുണൈട്ടഡ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ ഇത്രയും കാലം ഒരു സ്വപ്നത്തില്‍ കഴിഞ്ഞിരുന്ന യുണൈറ്റഡ് അതില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഒരു വിജയം നേടി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം ആണ് അവര്‍ കളഞ്ഞ് കുളിച്ചത്.23 ആം മിനുട്ടില്‍ കീന്‍ ബ്രയാന്‍ നേടി ഗോളിലൂടെ ലീഡ് നേടിയ ഷെഫീല്‍ഡിന് മറുപടി നല്‍കാന്‍ യുണൈറ്റഡിന് 64 മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.ഹാരി മഗ്വയര്‍ ഗോള്‍ നേടിയതോടെ വീണ്ടും പ്രതീക്ഷകള്‍ നല്‍കിയ യുണൈറ്റഡിന് തിരിച്ചടി 74 ആം മിനുട്ടില്‍ ലഭിച്ചു.ഒലിവര്‍ ബുര്‍ക്കെ നേടിയ ഗോള്‍ ആണ് മല്‍സരത്തില്‍ വലിയ മാറ്റം വരുത്തിയത്.






































