European Football Foot Ball Top News

ടൂഷലിന്‍റെ കീഴില്‍ ഹരിശ്രീ കുറിച്ച് ചെല്‍സി

January 28, 2021

ടൂഷലിന്‍റെ കീഴില്‍ ഹരിശ്രീ കുറിച്ച് ചെല്‍സി

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ഗോൾരഹിത സമനില വഴങ്ങി  തോമസ് ടൂഷലിന്റെ കീഴിൽ ചെല്‍സി അരഞ്ഞേറ്റം നടത്തി.ലംപാര്‍ഡിന് പകരം എത്തിയ ടൂഷല്‍ ടീമിനെ കൊണ്ട് ബോള്‍ പോസഷന്‍ നിലനിര്‍ത്തി കളിപ്പിച്ചെങ്കിലും ഗോള്‍ ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്ക് ആയില്ല.മല്‍സരത്തിലുടനീളം 79 ശതമാനം പന്തവകാശം ചെല്‍സിക്കുണ്ട്.

മല്‍സരം സമനിലയില്‍ കലാശിച്ചതോടെ കഴിഞ്ഞ ഒന്‍പത് മല്‍സരങ്ങളില്‍ നിന്നും വെറും രണ്ടേ രണ്ടു വിജയം മാത്രമാണ് ചെല്‍സി നേടിയിട്ടുളത്ത്.എട്ടാം സ്ഥാനത്ത് തുടരുന്ന ചെല്‍സിയുടെ അടുത്ത മല്‍സരം  ഞായറാഴ്ച്ച ബെന്‍ളിക്കെതിരെ ആണ്.മല്‍സര ശേഷം മാധ്യമങ്ങളോട് സംസാരിച്ച ടൂഷല്‍ താന്‍ ഏറെ സംതൃപ്തന്‍ ആണ് എന്നും ഗോള്‍ നേടാന്‍ ആയിലെങ്കിലും  മല്‍സരത്തിലുടനീളം താരങ്ങള്‍ തീവ്രതയോടെ കളിച്ചു  കാണിച്ചുവെന്നും ടൂഷല്‍ വെളിപ്പെടുത്തി.

Leave a comment