മെസി,ഡിയോങ് ഗോളിലൂടെ ക്വാര്‍ട്ടറിലേക്ക് കടന്ന് ബാഴ്സലോണ
സ്റ്റാഡിയോ ഡി വാലെക്കാസിൽ നടന്ന 16-ാമത് കോപ ഡെൽ റേ 16 ആം റൌണ്ടില്‍ റയോ വലെക്കാനോയെ 2-1 ന് തോൽപ്പിച്ച് ബാഴ്സലോണ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.അത്ലറ്റിക്കോ ബിലിബാവോക്കെതിരെ ചുവന്ന കാർഡിന് രണ്ട് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തിയതിന് ശേഷം ലയണൽ മെസ്സി ബാഴ്‌സ ഇലവനിൽ തിരിച്ചെത്തി.
ആദ്യ ഗോള്‍ നേടിയത് റയോ വലക്കാനോ ആയിരുന്നു.63 ആം മിനുട്ടില്‍ ഫ്രാന്‍ ഗാര്‍സ്യ നേടിയ ഗോളില്‍ ലീഡ് നേടി വലക്കാനോ ബാഴ്സയെ സമ്മര്‍ദത്തില്‍ ആഴ്ത്തി.വീണ്ടും ഒരു അപ്രതീക്ഷിത തോല്‍വിക്ക് ഉള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു.എന്നാല്‍ 69 ആം മിനുട്ടില്‍ മെസിയുടെ ബൂട്ടില്‍ നിന്നും ഗോള്‍ വന്നതോടെ സ്കോര്‍ സമനില.കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ മികച്ച ഫോം കാഴ്ച്ച വക്കുന്ന ഡി യോങ് 80 ആം മിനുട്ടില്‍ ആല്‍ബയുടെ ക്രോസ് ലക്ഷ്യത്തിലെത്തിച്ചതോടെ ക്വാര്‍ട്ടറിലേക്ക് കടന്ന ബാഴ്സ കോപ ഡെല്‍ റിയ കിരീടം നേടാനുള്ള സാധ്യതകള്‍ നിലനിര്‍ത്തി.






































