European Football Foot Ball Top News

കോപ ഡെല്‍ റിയ റൌണ്ട് ഓഫ് 16ല്‍ റയോ വലെക്കാനോയെ നേരിടാന്‍ ബാഴ്സലോണ

January 27, 2021

കോപ ഡെല്‍ റിയ റൌണ്ട് ഓഫ് 16ല്‍ റയോ വലെക്കാനോയെ നേരിടാന്‍ ബാഴ്സലോണ

നാളെ ഇന്ത്യന്‍ സമയം ഒന്നരക്ക് കോപ ഡെല്‍ റിയ റൌണ്ട് ഓഫ് 16ല്‍   റയോ വലെക്കാനോ അവരുടെ ഹോം ഗ്രൌണ്ടായ  വലെക്കാസ് സ്റ്റേഡിയത്തില്‍ വച്ച് ബാഴ്സയെ നേരിടും.മൂന്നാം റൌണ്ടിൽ കോർണെല്ലയെ മറികടക്കാൻ റൊണാൾഡ് കോമാന്റെ ടീമിന് അധിക സമയം ആവശ്യമായിരുന്നെങ്കിലും 2-0 ന് ജയിച്ച ബാഴ്സ ക്യാപ്റ്റന്‍ മെസ്സിയില്ലാതെയും മല്‍സരം ജയിക്കാന്‍ തങ്ങള്‍ക്ക്  ആകും എന്നു തെളിയിച്ച് കഴിഞ്ഞു.

ലാലിഗ മല്‍സരത്തിലും കറ്റാലൻ ഭീമന്മാർ  എൽച്ചെയെതിരെ 2-0 എന്ന  സ്കോർ ലൈനില്‍ വിജയം നേടിയതോടെ ഏറെ ആത്മവിശ്വാസത്തോടെ ആയിരിക്കും ബാഴ്സ വലക്കാനൊയേ നേരിടാന്‍ പോകുന്നത്.വലക്കാനൊക്കെതിരെ ഒട്ടനവധി ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിയുടെ തിരിച്ചുവരവ്  കോമാനെയും സംഘത്തെയും കൂടുതല്‍ ശക്തര്‍ ആക്കും.

Leave a comment