European Football Foot Ball Top News

ഇപ്പോള്‍ പന്ത് സിറ്റിയുടെ കോര്‍ട്ടില്‍

January 27, 2021

ഇപ്പോള്‍ പന്ത് സിറ്റിയുടെ കോര്‍ട്ടില്‍

കഴിഞ്ഞ നവംബറില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിനോട് തോല്‍വി നേരിട്ട മാഞ്ചസ്റ്റര്‍  സിറ്റി പ്രീമിയര്‍ ലീഗില്‍ വലിയ ഒരു ദുരന്ത സീസണ്‍ കാഴ്ച്ച വക്കും എന്ന് എല്ലാവരും കരുതിയിരുന്നു.തുടരെ തുടരെ ഉള്ള പരിക്കുകളും അവരെ ഒരുപാട് അലട്ടിയിരുന്നു.എന്നാല്‍ രണ്ടു മാസത്തിനുള്ളില്‍ ലീഗ് ടോപ്പേഴ്സ് ആയി എന്ന് മാത്രമല്ല ടോട്ടന്‍ഹാമിനെതിരെയുള്ള മല്‍സരത്തിന് ശേഷം അവര്‍  ലീഗ് തോല്‍വി നേരിട്ടിട്ടില്ല.

ഇന്നലെ ഹാവ്തോന്‍സ് സ്റ്റേഡിയത്തില്‍  വെസ്റ്റ് ബ്രോംവിച്ചിനെ എതിരിലാത്ത അഞ്ച് ഗോളിന് ആണ് മാഞ്ചസ്റ്റര്‍ സിറ്റിയും സംഘവും ചുരുട്ടി കെട്ടിയത്.സിറ്റിക്ക് വേണ്ടി ഇക്കേ ഗുണ്ഡോഗന്‍   (6,30),ജോ കാന്‍സെലോ(20),റിയാദ് മാഹ്റസ്(45+2),റഹീം സ്റ്റര്‍ലിങ് (57) എന്നിവര്‍ ഗോള്‍ കണ്ടെത്തി.നിലവില്‍ യുണൈറ്റഡിനെക്കാള്‍ ഒരു പോയിന്‍റ് മുന്നില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.

Leave a comment