സതാംട്ടനെതിരെ ആഴ്സണലിന് വിജയം
പ്രീമിയർ ലീഗിൽ സതാംപ്ടണിനെ 3-1 ന് തോൽപ്പിച്ച് തങ്ങളെ എഫ്എ കപ്പില്‍ നിന്നും പുറത്താക്കിയതിന്റെ മധുര പ്രതികാരം തീര്‍ത്തു ആഴ്സണല്‍.നിലവില്‍ ക്ലബിനെ ചുറ്റിപ്പറ്റി കുറേയേറെ അനിശ്ചിതത്വങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ നാല് വിജയവും ഒരു സമനിലയും നേടിയ ആഴ്സണല്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
3 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി ആഴ്സണലിനെ പ്രതിരോധത്തില്‍ ആക്കാന്‍ സതാംട്ടന് കഴിഞ്ഞു.എന്നാല്‍ കുറച്ച് നേരത്തിനുളില്‍ തന്നെ ഇതിന് മറുമരുന്ന് നല്‍കാന്‍ അര്‍ട്ടേറ്റക്കും സംഘത്തിനും ആയി.8 ആം മിനുട്ടില്‍ നിക്കോളാസ് പെപ്പെ നേടിയ ഗോളിലൂടെ സമനില നേടിയ ആഴ്സണല്‍ പിന്നീട് 39 ആം മിനുട്ടിലെ സാക്കയുടെ ഗോളില്‍ ലീഡ് നേടി.ആഴ്സണല്‍ നേടിയ മൂന്നാം ഗോള്‍ ആലേക്സാണ്ടര്‍ ലകാസട്ടെയുടെ വകയായിരുന്നു.ഈ ഒരു ഫോം ടൂര്‍ണമെന്റില്‍ ഉടനീളം നിലനിര്‍ത്താന്‍ ആഴ്സണലിന് കഴിഞ്ഞാല്‍ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കയറുക എന്നത് ഒരു ബാലികേറാമല ആയിരിക്കില്ല പീരങ്കിപ്പടക്ക്.






































