European Football Foot Ball Top News

ഓസിലിന്റെ വേതനത്തില്‍ വന്‍ കുറവ്

January 26, 2021

ഓസിലിന്റെ വേതനത്തില്‍ വന്‍ കുറവ്

ആഴ്സണലിൽ 16 മില്യൺ ഡോളർ  വാർഷിക ശമ്പളം  വാങ്ങിയതിന് ശേഷം മെസൂട്ട് ഓസിൽ ഫെനർബാസിൽ ഒരു വർഷം വെറും  3 മില്യൺ ഡോളർ മാത്രം ആണ്  ഒരു വര്‍ഷത്തില്‍ നേടാന്‍ പോകുന്നത്.ഓസിൽ ഞായറാഴ്ച ഫെനർബാസുമായി മൂന്നര വർഷത്തെ കരാർ ഒപ്പിട്ടു.മുൻ ജർമ്മനി ഇന്റർനാഷണൽ 2013 മുതൽ ആണ്  ആഴ്സണലില്‍ കളിക്കാന്‍ തുടങ്ങിയത്.

ആഴ്സണലിൽ‌ വാർ‌ഷികാടിസ്ഥാനത്തിൽ‌ നേടിയതിനേക്കാൾ‌ 13 മില്ല്യൺ കുറവ് ആയിരിയ്ക്കും താരത്തിന് നല്‍കാന്‍ പോകുന്നത് എന്ന് ഒരു പ്രസ്ഥാവന ഫെനർ‌ബാസ് പുറത്തുവിട്ടു.2021-21 കാമ്പെയ്‌നിന്റെ ആരംഭം വരെ സൂപ്പർ ലിഗ് ക്ലബ് ഓസിലിന്റെ പ്രതിഫലം നൽകില്ല, മാത്രമല്ല വരും സീസണുകളിൽ ക്ലബ് ചില നേട്ടങ്ങള്‍ നിറവേറ്റുകയാണെങ്കിൽ ഫെനർ‌ബാസ്  ഗണ്ണേഴ്സിന് 2 മില്യൺ ഡോളർ ഫീസ് നൽകേണ്ടിവരും.

Leave a comment

Your email address will not be published. Required fields are marked *