European Football Foot Ball Top News

കന്‍റോണയുമായി താരതമ്യപ്പെടുത്താന്‍ ബ്രൂണോക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കണം എന്ന് ഗിഗ്സ്

January 26, 2021

കന്‍റോണയുമായി താരതമ്യപ്പെടുത്താന്‍ ബ്രൂണോക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കണം എന്ന് ഗിഗ്സ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണോ ഫെർണാണ്ടസ് ഒരു വലിയ സ്വാധീനം ചെലുത്തി,എന്നാല്‍ പക്ഷേ റെഡ് ഡെവിൾസ് ഇതിഹാസം എറിക് കാന്റോണയെപ്പോലെ ഫെര്‍ണാണ്ടസിന് ആകണമെങ്കില്‍ കുറെയധികം ട്രോഫികള്‍ നേടണം എന്ന് മുന്‍ മാന്‍ യുണൈറ്റഡ് താരം ആയ റയാൻ ഗിഗ്സ്.ബ്രൂണോ വന്നതിന് ശേഷം ആണ് യുണൈറ്റഡ് ടീമില്‍ പോരാട്ട മികവിലും ആറ്റിട്ടൂഡിലും പ്രകടമായ മാറ്റം വന്നത്.

“95-96 ൽ ഞങ്ങൾ എഫ്എ കപ്പ് നേടിയപ്പോൾ എറിക്ക് കന്‍റോണ ആയിരുന്നു പിച്ചിലെ മികച്ച താരം.വലിയ ഗെയിമുകളിൽ അദ്ദേഹം പലപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കും.ഫെർണാണ്ടസ് യുണൈറ്റഡിനെ വളരെയധികം സ്വാധീനിച്ചുവെന്നതിൽ സംശയമില്ല.അദ്ദേഹം പിച്ചില്‍ ഉള്ളപ്പോള്‍,ചുറ്റുമുള്ള എല്ലാവരും നന്നായി കളിക്കുന്നതായി തോന്നുന്നു.എന്നാല്‍ എറിക്കുമായി താരതമ്യപ്പെടുത്താന്‍  ബ്രൂണോ ഇനിയും ട്രോഫികള്‍ പലതും നേടേണ്ടതുണ്ട്.”ഗിഗ്സ് സ്റ്റേഡിയം ആസ്ട്രോയോട് പറഞ്ഞു.

Leave a comment