European Football Foot Ball Top News

ഞങ്ങളുടെ അറ്റാക്കിങ് നിരയെ ഞാന്‍ പഴയ ഫോമിലെത്തിക്കും – ക്ലോപ്

January 26, 2021

ഞങ്ങളുടെ അറ്റാക്കിങ് നിരയെ ഞാന്‍ പഴയ ഫോമിലെത്തിക്കും – ക്ലോപ്

എഫ്‌എ കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റതിന് ശേഷം മൊഹമദ് സലാ,സാധിയോ മാനെ എന്നിവര്‍ ഉള്‍പ്പെട്ട തങ്ങളുടെ  ആക്രമണ യൂണിറ്റ് വീണ്ടും പഴയ ഫോം കൈവരിക്കും എന്ന് യൂർഗൻ ക്ലോപ്പ് ഉറപ്പ് നല്‍കി.ഇപ്പോള്‍ വളരെ അധികം സമ്മര്‍ദ നിമിഷങ്ങളിലൂടെ ആണ് ക്ലോപ്പും ലിവര്‍പ്പൂളും കടന്നു പോകുന്നത്.ലിവര്‍പ്പൂള്‍ എഫ് എ കപ്പില്‍ നിന്നും പുറത്തായത് അവരുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.

“ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാർക്കും പറയാന്‍ ഉണ്ടാകും  സ്‌കോർ ചെയ്യാന്‍ പറ്റാത്ത  നിമിഷങ്ങൾ.എന്നാൽ നിങ്ങൾ ഇത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ ആണ് വിജയം.എനിക്ക് എന്‍റെ ടീമില്‍ പൂര്‍ണ വിശ്വസം ഉണ്ട് അതിനാല്‍ എത്രയും പെട്ടെന്ന് കാര്യങ്ങള്‍ പഴയ പോലെ ആകുന്നതിന് വേണ്ടി കാത്തിരിക്കുക.”ക്ലോപ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment