European Football Foot Ball Top News

ബൈ ബൈ ഫ്രാങ്ക് !!!!

January 25, 2021

ബൈ ബൈ ഫ്രാങ്ക് !!!!

ചെൽസി മാനേജർ  പദവിയിൽ നിന്ന് ഫ്രാങ്ക് ലാം‌പാർഡിനെ പുറത്താക്കി, പകരക്കാരനായി മുൻ പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകൻ തോമസ് ടൂഷല്‍ അധികാരമേല്‍ക്കും.ചെല്‍സി ഫൂട്ബാള്‍ ക്ലബ് 18 മാസത്തിലേറെയായി ലാം‌പാർഡിന്റെ ചുമതലയുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ എട്ട് കളികളിൽ അഞ്ച് തോൽവികളെത്തുടർന്ന് ആണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

തിങ്കളാഴ്ച രാവിലെ ചെൽ‌സി ലാം‌പാർഡിന്റെ  പുറത്താവല്‍ ക്ലബ് ഉടമ റോമന്‍ അബ്രമോവിച്ച് സ്ഥിരീകരിച്ചു,അടുത്ത 24 മണിക്കൂറിനുള്ളിൽ ടൂഷലിനെ നിയമിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.ഞായറാഴ്ച എഫ്‌എ കപ്പിൽ  ചെൽ‌സി 3-1ന് ലൂട്ടൺ സിറ്റിയെ പരാജയപ്പെടുത്തി അഞ്ചാം റൌണ്ടിലേക്ക് കടന്നു,എന്നാൽ ക്ലബ്ബിന്റെ പ്രീമിയർ ലീഗ് ഫോം വർദ്ധിച്ചുവരുന്ന ആശങ്കകൾക്ക് കാരണമായി.കഴിഞ്ഞ സമ്മറില്‍ 275 മില്യണ്‍ ഡോളര്‍ മുടക്കിയതും അദ്ദേഹത്തിന് മേല്‍ ഉള്ള സമ്മര്‍ദം വര്‍ദ്ധിക്കാന്‍ കാരണം ആയി.

Leave a comment