ഡിയോങ് തിളങ്ങി ബാഴ്സക്ക് വിജയം
ബാഴ്സലോണ എൽഷെക്കെതിരെ എതിരിലാത്ത രണ്ട് ഗോളിന് വിജയിച്ചു.ഓരോ പകുതിയുടെയും അവസാനത്തിൽ ഫ്രെങ്കി ഡി ജോങും റിക്കി പ്യൂഗും ഗോൾ നേടി റൊണാൾഡ് കോമാന്റെ സമ്മര്‍ദത്തിന് നേരിയ ഒരിളവ് വരുത്തി.ഫലം റയൽ മാഡ്രിഡിനും നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ബാഴ്സയെ എത്തിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിലെ സൂപ്പർകോപ്പ ഫൈനലിൽ തന്റെ ചുവപ്പ് കാർഡിന് രണ്ട് ഗെയിം വിലക്കേർപ്പെടുത്തിയ ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെ ആണ് ബാഴ്സ കളിയ്ക്കാന്‍ ഇറങ്ങിയത്.39 ആം മിനുട്ടില്‍ ഗോള്‍ നേടി ഡി യോങ് ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.
89 ആം മിനുട്ടില്‍ ഡി യോങ് തന്നെ സൃഷ്ട്ടിച്ച അവസരത്തില്‍ ഗോള്‍ നേടി റിക്കി പ്യൂഗ് രണ്ടാം ഗോള്‍ നേടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ വിലപ്പെട്ട മൂന്നു പോയിന്‍റുമായി ബാഴ്സ എല്‍ഷെയില്‍ നിന്നും വണ്ടി കയറി.






































