European Football Foot Ball Top News

എഫ്എ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്

January 24, 2021

എഫ്എ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്

സതാംപ്ടണിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 1-0 ന് തോറ്റതിന് ശേഷം എഫ്‌എ കപ്പ് ഹോൾഡർമാരായ ആഴ്സണല്‍ ടൂര്‍ണമെന്റില്‍  നിന്നും നാലാം റൌണ്ടില്‍ തന്നെ പുറത്തായി.ആഴ്സണല്‍ താരമായ ഗബ്രിയേലിന്‍റെ  ഓണ്‍  ഗോള്‍ ആണ് മല്‍സരത്തില്‍ പിറന്ന ഏക ഗോള്‍.ഈ ഒരു തോല്‍വിയും കൂടി ആയതോടെ അര്‍ട്ടേറ്റ ആഴ്സണല്‍ ബോര്‍ഡിനെയും ആരാധകരെയും ഇനി എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നു അറിയില്ല.

ക്യാപ്റ്റൻ പിയറി-എമെറിക് ഓബാമേയാങ് ഇവിടെ എത്തിയിട്ടുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാൻ ലഭ്യമല്ലെന്ന് മത്സരത്തിന് മുമ്പ് ആഴ്സണൽ ബോസ് മൈക്കൽ അർട്ടെറ്റ പറഞ്ഞു.അദ്ദേഹത്തിന്റെ കുറവ് പിച്ചില്‍ ഉടനീളം പ്രതിഫലിക്കുകയും ചെയ്തു.24 ആം മിനുട്ടില്‍ ആണ് കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ പരാജയമറിയാതെ തുടരുന്ന ആഴ്സണലിന്റെ എഫ് എ കപ്പ് മോഹങ്ങള്‍ തല്ലി കെടുത്തി കൊണ്ട് ഗബ്രിയേലിന്‍റെ  ഓണ്‍  ഗോള്‍ പിറന്നത്.

Leave a comment