European Football Foot Ball Top News

വിജയവീതിയില്‍ റയല്‍

January 24, 2021

വിജയവീതിയില്‍ റയല്‍

ലാ ലിഗയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അലവേസിനെ 4-1ന് തോൽപ്പിച്ചു.ഏഡന്‍ ഹസാര്‍ഡ് കുറെ കാലത്തിനു ശേഷം ഗോള്‍ നേടിയ മല്‍സരത്തില്‍ ബെന്‍സേമ ഇരട്ട ഗോള്‍ നേടി.മാനേജര്‍ സിദാന്‍ ഡഗ്ഔട്ടില്‍  ഇല്ലാതിരുന്ന മല്‍സരത്തില്‍ അലാവേസിനെ മികച്ച രീതിയില്‍ നേരിട്ട റയല്‍ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ്  വിത്യാസം നാലാക്കി കുറച്ചു.

ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍  നേടി മല്‍സരത്തില്‍ വിജയം ഉറപ്പിച്ചു മാഡ്രിഡ്.ആദ്യ ഗോള്‍ പിറന്നത് കസമീറോയുടെ ബൂട്ടില്‍ നിന്നായിരുന്നു.59 ആം മിനുട്ടില്‍ ഗോള്‍ നേടി അലാവേസിന് ജോസെലൂ നേരിയ പ്രതീക്ഷ നല്‍കി എങ്കിലും വീണ്ടും അക്രമിച്ച് കളിച്ച റയല്‍ മറ്റൊരു ഗോള്‍ നേടി സ്കോര്‍ 4-1 എന്ന നിലയിലെത്തിച്ചു.

Leave a comment