European Football Foot Ball Top News

കെവിന്‍ ഡി ബ്രൂയ്ന ഒരു മാസത്തോളം കളിച്ചേക്കില്ല

January 23, 2021

കെവിന്‍ ഡി ബ്രൂയ്ന ഒരു മാസത്തോളം കളിച്ചേക്കില്ല

പേശിവേദനയെത്തുടർന്ന് കെവിൻ ഡി ബ്രൂയിന് ആറ് ആഴ്ച വരെ ഫുട്ബോള്‍  നഷ്ടപ്പെടുമെന്ന വാർത്ത മാഞ്ചസ്റ്റർ സിറ്റിയെ നടുക്കി.പെപ് ഗ്വാർഡിയോള തന്റെ സ്റ്റാർ മാൻ ഒരു മാസമെങ്കിലും കളിക്കില്ലെന്ന് സ്ഥിരീകരിച്ചു.“സ്കാൻ അവലോകനം ചെയ്ത ശേഷം ഡോക്ടർ പറഞ്ഞതുപോലെ കെവിൻ നാലോ ആറോ ആഴ്ച കളിക്കില്ല” മാധ്യമപ്രവർത്തകരോട് പെപ് പറഞ്ഞു.

ലിവര്‍പൂളിനെതിരെയുള്ള മല്‍സരം മുതല്‍ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ എല്ലാം അദ്ദേഹത്തിന് നഷ്ട്ടമാകും.ഒന്‍പത് മല്‍സരങ്ങള്‍ അദ്ദേഹത്തിന് നഷ്ട്ടമായേക്കും എന്നാണ് സിറ്റി വിലയിരുത്തുന്നത്.ടീം പല വിധ ചാലഞ്ച് നേരിടുന്ന സമയം ആണ് ഇതെന്നും അതിനാല്‍ ഇതിനെ മുന്നേ നേരിട്ട പോലെ തന്നെ ഇതിനെയും നേരിടാന്‍ ആകുമെന്ന് താന്‍ വിശ്വസിക്കുന്നതായി പെപ് ഗാര്‍ഡിയോള വെളിപ്പെടുത്തി.

Leave a comment