European Football Foot Ball Top News

ക്ലോപ് പറയുന്നതു വസ്തുതാവിരുദ്ധം എന്നു ഒലെ

January 23, 2021

ക്ലോപ് പറയുന്നതു വസ്തുതാവിരുദ്ധം എന്നു ഒലെ

ലിവർപൂളിനെതിരായ 0-0 സമനിലയിൽ തന്റെ ടീം വളരെ പ്രതിരോധത്തിലായിരുന്നുവെന്ന യൂർഗൻ ക്ലോപ്പിന്റെ വാദത്തെ  ഒലെ ഗുന്നാർ സോൾഷെയർ തിരിച്ചടിച്ചു, എന്നാൽ ഞായറാഴ്ച നടക്കാന്‍ പോകുന്ന  എഫ്എ കപ്പ് പോരാട്ടത്തിൽ അറ്റാക്കിങ് പ്ലേ ഒന്നു കൂടി  പുരോഗതി കാണാൻ താന്‍  ആഗ്രഹിക്കുന്നു എന്നും ഒലെ വെളിപ്പെടുത്തി.കഴിഞ്ഞ വാരാന്ത്യത്തിൽ ലീഗിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ യുണൈറ്റഡ് തുടർച്ചയായ രണ്ടാം ആഴ്ചയില്‍ വീണ്ടും ലിവര്‍പൂളിനെ നേരിടാന്‍ ഒരുങ്ങുകയാണ്.

“പന്ത് ലഭിക്കുമ്പോഴെല്ലാം ഞങ്ങൾ ആക്രമിച്ചു, ഒരുപക്ഷേ വളരെയധികം. ഞങ്ങൾ അറ്റാക്കിങ് ചെയ്തു കൊണ്ടിരുന്നു.അവരെ പോലൊരു ടോപ് ക്ലാസ് ടീമിനോട് ഇങ്ങനെ കളിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം ഉണ്ട്.എന്നാല്‍ ഇത് പോര വരാന്‍ പോകുന്ന എഫ്എ കപ്പ് മല്‍സരത്തില്‍ ഇനിയും കൂടുതല്‍ ഉത്സാഹം അറ്റാക്കിങ് നിര കാണിക്കേണ്ടത് ഉണ്ട്.”ഒലെ മാധ്യമങ്ങളില്‍ പറഞ്ഞു.

Leave a comment