European Football Foot Ball Top News

ലീഗില്‍ ഒന്നാമത്തെത്താന്‍ സിറ്റി

January 20, 2021

ലീഗില്‍ ഒന്നാമത്തെത്താന്‍ സിറ്റി

ആസ്റ്റൺ വില്ലയെ ബുധനാഴ്ച വൈകുന്നേരം ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ 2019 ഓഗസ്റ്റിനുശേഷം ആദ്യമായി മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്താം.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള സിറ്റിക്ക് ഒരു ജയമകലെ ആണ് ഒന്നാം സ്ഥാനം.അതുമാത്രമല്ല ഇന്നതെ മറ്റൊരു മല്‍സരത്തില്‍ യുണൈറ്റഡ് പരാജയപ്പെടുകയും വേണം.എന്നാലേ പെപിനും പിള്ളേര്‍ക്കും ലീഗിലേക്ക് തിരിച്ചുവരാന്‍ കഴിയൂ.

സിറ്റിയേ പലരും കഴിഞ്ഞ സീസണോടെ എഴുതി തള്ളിയത് ശരിവക്കും വിധത്തില്‍ ആയിരുന്നു ഈ സീസണ് അവര്‍ തുടക്കമിട്ടത്.മിഡ് ടേബിള്‍ ടീമുകളുടെ ഒപ്പം ആയിരുന്ന സിറ്റി തുടര്‍ച്ചയായ വിജയങ്ങള്‍ നേടി ഇപ്പോള്‍ കിരീടം നേടാന്‍ ഫേവറിട്ട്സുകള്‍ ആയി.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment