European Football Foot Ball Top News

ലപ്പോര്‍ട്ടയെ ചാലഞ്ച് ചെയ്തു പെപ് ഗാര്‍ഡിയോള

January 20, 2021

ലപ്പോര്‍ട്ടയെ ചാലഞ്ച് ചെയ്തു പെപ് ഗാര്‍ഡിയോള

തന്റെ മികച്ച ഫോം വീണ്ടും കണ്ടെത്താനും മാഞ്ചസ്റ്റർ സിറ്റിയുടെ ടീമിലേക്ക് മടങ്ങിവരാനും പെപ് ഗ്വാർഡിയോള അയമെറിക് ലാപോർട്ടിനെ ചാലഞ്ച് ചെയ്തു.ക്ലബ്ബിൽ കൂടുതൽ സമയവും ഗ്യാരണ്ടീഡ് സ്റ്റാർട്ടറായ ലാപോർട്ട് ഈ സീസണിൽ ഇതുവരെ നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് നടത്തിയത്. സമ്മർ സൈനിംഗ് റൂബൻ ഡയസ് ജോൺ സ്റ്റോൺസിനൊപ്പം മികച്ച രീതിയില്‍ സിറ്റിയുടെ ഡിഫന്‍സ് കൈക്കാര്യം ചെയ്യുന്നു.17 കളികളിൽ നിന്ന് 13 ഗോളുകൾ വഴങ്ങിയ ഗ്വാർഡിയോളയുടെ ടീം ആണ്  ലീഗിലെ ഏറ്റവും മികച്ച പ്രതിരോധനിര.

ലപ്പോര്‍ട്ടക്ക് മടങ്ങി വരാന്‍ മനസ് വയ്ക്കേണ്ടത് അദ്ദേഹം തന്നെ ആണ് എന്നും പൂര്‍ണ ഫിറ്റ്നസ് അത് പോലെ എല്ലാ മല്‍സരങ്ങളിലും തന്റെ കഴിവിലും പരമാവധി പ്രവര്‍ത്തനം കാഴ്ചവക്കണം എന്നു പെപ് ലപ്പോര്‍ട്ടയെ ഉപദേശിച്ചു.

Leave a comment