European Football Foot Ball Top News

ഡോണി വാന്‍ ഡി ബീക്ക് യുണൈറ്റഡില്‍ ഏറെ പ്രിയപ്പെട്ടവന്‍ എന്ന് എഡ്വിൻ വാൻ ഡെർ സാർ

January 19, 2021

ഡോണി വാന്‍ ഡി ബീക്ക് യുണൈറ്റഡില്‍ ഏറെ പ്രിയപ്പെട്ടവന്‍ എന്ന് എഡ്വിൻ വാൻ ഡെർ സാർ

ഓൾഡ് ട്രാഫോർഡിൽ ഡോണി വാൻ ഡി ബീക്ക് ഫോം കണ്ടെത്തുമെന്ന കാര്യത്തില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസമുണ്ടെന്ന് എഡ്വിൻ വാൻ ഡെർ സാർ പറഞ്ഞു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡ് 47 മില്യൺ ഡോളർ  വാൻ ഡി ബീക്കിന്റെ കഴിവുകൾക്കായി നിക്ഷേപിച്ചു, അഞ്ച് വർഷത്തെ കരാറിൽ അദ്ദേഹത്തെ അയാക്സിൽ നിന്ന് വാങ്ങി.

 

“ഞാൻ ക്ലബിലെ ധാരാളം ആളുകളുമായി സംസാരിക്കുന്നു. അതിശയകരമായ മനോഭാവം ആണ് അവൻ പരിശീലനത്തിൽ കാണിക്കുന്നത് എന്ന് എനിക്കു അറിയാന്‍ കഴിഞ്ഞു.അവിടെ മിഡ് ഫീല്‍ഡില്‍ ഇടം നേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്. പൊഗ്ബ,ബ്രൂണോ,നേമാഞ്ച മാറ്റിക്ക് എന്നിവര്‍ ഉള്ളപ്പോള്‍ അവിടെ വളരെ തിരക്ക് ആണ്.അവന്‍ ആദ്യ ടീമില്‍ ഇടം നേടാത്തതിനുള്ള  കാരണം ഇതാണ്.അതില്‍ നാണകേടില്ല യുണൈറ്റഡ് അത്രക്ക് വലിയ ഒരു ക്ലബ് ആണ്.”എഡ്വിൻ വാൻ ഡെർ സാർ സിഗോ സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment