European Football Foot Ball Top News

ആധിപത്യം പുലര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി

January 18, 2021

ആധിപത്യം പുലര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി

ക്രിസ്റ്റൽ പാലസ് സന്ദർശിച്ച് അവരെ  4-0ന് തകർത്ത മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.ലിവര്‍പ്പൂള്‍ യുണൈറ്റഡ് പോരാട്ടം സമനിലയില്‍ പിരിഞ്ഞത് സിറ്റിക്ക് ഒരു വരമായി ഭവിക്കുകയായിരുന്നു.ഇതോടെ യുണൈറ്റഡില്‍ നിന്നും വെറും രണ്ടേ രണ്ടു പോയിറ്റിന് മാത്രം ആണ് സിറ്റി പിന്നില്‍ ഉള്ളത്.ഒരു മല്‍സരം കുറവ് കളിച്ച സിറ്റിക്ക് അടുത്ത മല്‍സരത്തിലെ ഒരു വിജയം ഒന്നാം സ്ഥാനം നേടി കൊടുത്തേക്കും.

സിറ്റിക്കുവേണ്ടി 100 പ്രീമിയർ ലീഗ് മത്സരങ്ങൾ പൂര്‍ത്തിയാക്കിയ  സ്റ്റോൺസ് 26-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിന്റെ ഒരു മികച്ച ക്രോസില്‍ ഗോള്‍ നേടിയ ശേഷം  ക്ലബ്ബിനായി തന്റെ ആദ്യ ലീഗ് ഗോൾ നേടി.പിന്നീടുള്ള കൃത്യമായ ഇടവേളകളില്‍ ഇക്കേ ഗുണ്ഡോഗന്‍,റഹീം സ്റ്റര്‍ലിങ് എന്നിവരും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

Leave a comment